ആലപ്പുഴ: പുന്നപ്ര ജ്യോതിനികേതൻ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന എൻ.സി.ജോൺ ട്രോഫി സബ് ജൂനിയർ സംസ്ഥാന ബാസ്‌കറ്റ്‌ബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴയും പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും ജേതാക്കളായി. പുരുഷ വിഭാഗത്തിൽ ആലപ്പുഴ 42-19ന് പത്തനംതിട്ടയെയും വനിതാ വിഭാഗത്തിൽ കോഴിക്കോട് 66-22ന് ആലപ്പുഴയെയുമാണ് പരാജയപ്പെടുത്തിയത്. പുരുഷ വിഭാഗത്തിൽ കോഴിക്കോടും വനിതാ വിഭാഗത്തിൽ തിരുവനന്തപുരവും മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് എ.പി.എസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ടി.ടി.കുരുവിള എൻ.സി.ജോൺ ട്രോഫി വിതരണം ചെയ്തു. ബാസ്ക്കറ്റ് ബാൾ അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ.ബി.എ പ്രസിഡന്റ് കെ.മനോഹരകുമാർ, ആലപ്പുഴ വൈഎം.സി.എ പ്രസിഡന്റ് മൈക്കിൾ മത്തായി എന്നിവർ മുഖ്യാതിഥികളായിരുന്നു. റോജസ് ജോസ്, സെൻ കല്ലുപുര, ബി.സുഭാഷ് എന്നിവർ സംസാരിച്ചു. ജി.അനിൽകുമാർ സ്വാഗതവും റോണി മാത്യു നന്ദിയും പറഞ്ഞു.