anu
എസ്.എൻ.ഡി.പി യോഗം വള്ളികുന്നം സംസ്‌കൃതം ഹൈസ്‌കൂൾ സ്ഥാപക മാനേജർ കെ.പി. കൃഷ്ണവൈദ്യൻ അനുസ്മരണവും എൻഡോവ്‌മെന്റ് വിതരണവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിപിൻ സി.ബാബു ഉദ്ഘാടനം ചെയ്യുന്നു

വള്ളികുന്നം: എസ്.എൻ.ഡി.പി യോഗം വള്ളികുന്നം സംസ്‌കൃതം ഹൈസ്‌കൂൾ സ്ഥാപക മാനേജർ കെ.പി. കൃഷ്ണവൈദ്യൻ അനുസ്മരണവും എൻഡോവ്‌മെന്റ് വിതരണവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിപിൻ സി.ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ്, പഞ്ചായത്തംഗങ്ങളായ ആർ.വിജയൻപിള്ള, വി. തൃദീപ്കുമാർ, ഹെഡ്മാസ്റ്റർ ബി.എൽ.ശ്രീനി, അബ്ദുൽ സലാം മൗലവി, കെ. ബാലചന്ദ്രൻ, പി.ഇന്ദിര, കെ.എസ്.മധു, ബി.എൽ.സാബു, സി. രഘു, എ.കെ.കൈലാസ് എന്നിവർ

സംസാരിച്ചു.