കുട്ടനാട്: എസ്.എൻ.ഡി.പി യോഗം പുളിങ്കുന്ന് അഞ്ചാം നമ്പർ ശാഖാ യോഗത്തിൽ ബാലജനയോഗം പ്രവേശനോത്സവം നടന്നു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം ടി.എസ്.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ശാഖാ പ്രസിഡന്റ് ഡി.സനൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് കെ.പുരുഷോത്തമൻ, വനിതാ സംഘം പ്രസിഡന്റ് സ്മിത അജി, സെക്രട്ടറി സരിത അജിത്ത്, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ജിതിൻ തങ്കച്ചൻ, സെക്രട്ടറി എ.കെ.അജിത്ത്, അദ്ധ്യാപകരായ പുഷ്പമ്മ, സുമ സുരേഷ്, ബീനാ മാജി എന്നിവർ സംസാരിച്ചു.ശാഖാ സെക്രട്ടറി പി.സജീവ് സ്വാഗതവും ശാഖ മാനേജിംഗ് കമ്മറ്റി അംഗം വിനീത അനിൽകുമാർ നന്ദിയും പറഞ്ഞു.