 
മാവേലിക്കര: ജൂനിയർ ചേംബർ ഇന്റർനാഷണൽ ആഭിമുഖ്യത്തിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ കൺവൻഷന് മുന്നോടിയായി പാർലമെന്ററി നടപടിക്രമങ്ങളുടെ പരിശീലനവും അവാർഡ് പ്രിപ്പറേറ്ററി സെമിനാറും മുൻ ദേശീയ ഡയറക്ടറും സോൺ പ്രസിഡന്റുമായ ഡോ. എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. സോൺ ഡയറക്ടർ നിധിൻ കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് മനു ജോർജ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് രമ്യ തോപ്പിൽ, ചാപ്റ്റർ പ്രസിഡന്റ് നവീൻ വി.നാഥ്, സോൺ കോ ഓർഡിനേറ്റർ ടി. ഷാനുൽ എന്നിവർ സംസാരിച്ചു. ജെ.സി.ഐ ദേശീയ പരിശീലകൻ വിനോദ് ശ്രീധർ സെമിനാറിനും ക്ലാസുകൾക്കും നേതൃത്വം നൽകി. സോൺ ഗവേണിംഗ് ബോർഡ് അംഗങ്ങൾ, ജെ.സി.ഐ കൊച്ചാലുംമൂട് നേതാക്കളായ നവീൻ, ഷാനൽ, സുരേഷ് മുടിയൂർകോണം, പ്രഭാകരൻ, അനീഷ്, അജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.