
ആലപ്പുഴ: കയർമേഖലയിലെ പ്രതിസന്ധി പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കേരള കയർ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 20 മുതൽ 24 വരെ നടത്തുന്ന പ്രതിഷേധ വാഹന പ്രചരണ ജാഥ സംബന്ധിച്ച് ആലോചിക്കുന്നതിനായി ചേർത്തല ഡി.സി.സി ഓഫീസിൽ ചേർന്ന യോഗം കെ.പി.സി.സി. ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. കെ.ആർ.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സജി കുര്യാക്കോസ്, അഡ്വ.സി.ഡി.ശങ്കർ, എം.അനിൽകുമാർ, ആർ.ശശിധരൻ, മധു വാവക്കാട്, കെ.പി.ആഘോഷ് കുമാർ, സി.ആർ.സാനു, ബാഹുലേയൻ, എം.ജി.തിലകൻ, എൻ.സുമന്ത്രൻ, എം.ജി.സാബു, രാജേന്ദ്ര ബാബു, പൊന്നപ്പൻ. രാധാകൃഷ്ണൻ, കൃഷ്ണപ്പൻ കാർത്തികേയൻ, രാമനാഥൻ, വിശ്വംഭരൻ നായർ എന്നിവർ പങ്കെടുത്തു.