ചേർത്തല :കൊക്കോതമംഗലം കാക്കനാട് ശ്രീഷണ്മുഖ വിലാസം ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം ഇന്ന് തുടങ്ങി 24 ന് സമാപിക്കും.ഇന്ന് വൈകിട്ട് 7ന് കെ.എസ്.ഇ.ബി അസി.എൻജിനീയർ സന്തോഷ് വി നെഞ്ചിറ ദീപ പ്രകാശനം നിർവഹിക്കും.18ന് രാവിലെ 8 മുതൽ ഭാഗവത പാരായണ സമാരംഭം.പള്ളിപ്പുറം നാരായണ പണിക്കരാണ് യജ്ഞാചാര്യൻ .19ന് രാവിലെ 7.30ന് നരസിംഹാവതാരം.ഉച്ചയ്ക്ക് 12ന് ഭാഗവത പുരാണ സമീക്ഷ .20ന് രാവിലെ 7.30ന് ശ്രീകൃഷ്ണാവതാരം,ഉച്ചയ്ക്ക് 11.30ന് ഉണ്ണിയൂട്ട്.21ന് രാവിലെ 7.30ന് ഗോവിന്ദപട്ടാഭിഷേകം, വൈകിട്ട് 5.30 ന് വിദ്യാരാജ ഗോപാല മന്ത്റാർച്ചന.22ന് രാവിലെ 7.30ന് രുക്മിണി സ്വയംവരം,വൈകിട്ട് 5.30 ന് സർവൈശ്വര്യപൂജ.
23ന് രാവിലെ 9ന് കുചേലഗതി,സമാപന ദിവസമായ 24ന് രാവിലെ 6 ന് വിഷ്ണു സഹസ്രനാമം,ഉച്ചയ്ക്ക് 12ന് നെയ് വിളക്ക് തുടർന്ന് പ്രസാദഊട്ട് .