 
അമ്പലപ്പുഴ: പുന്നപ്ര മഹാത്മാ ജീവകാരുണ്യ സമിതിയുടെ വാർഷികവും പ്രതിമാസ സഹായ വിതരണവും പുന്നപ്ര ഗവ.ജെ.ബി സ്കൂളിൽ നടന്നു.മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കെ.വിജയൻ അദ്ധ്യക്ഷനായി. സെക്രട്ടറി ബാബു രാജൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എസ്.സ്വാമിനാഥൻ നന്ദിയും പറഞ്ഞു.