ചേർത്തല: ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി മുഹമ്മ സി.എം.എസ് എൽ.പി സ്‌കൂൾ ഇന്ന് സംഘടിപ്പിക്കുന്ന കുട്ടിച്ചങ്ങലയിൽ കളക്ടർ വി.ആർ.കൃഷ്ണ തേജ കണ്ണിയാകും.രാവിലെ 9. 30ന് നടക്കുന്ന ചങ്ങലയിൽ കുട്ടികളെ കൂടാതെ ജനപ്രതിനിധികളും സാംസ്‌ക്കാരിക പ്രവർത്തകരും രക്ഷകർത്താക്കളും അണിചേരും.കളക്ടർ വി.ആർ.കൃഷ്ണ തേജ ഉദ്ഘാടനം ചെയ്യും. പച്ചക്കറി കൃഷിയുടെ തൈ നടീലും അദ്ദേഹം ഉദ്ഘാടനം ചെയ്യും.