ചേർത്തല: കോൺഗ്രസ് നേതാവും സഹകാരിയും ജനപ്രതിനിധിയും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന കെ.എൻ. സെയ്ദു മുഹമ്മദിന്റെ അനുസ്മരണവും തിരഞ്ഞെടുക്കപ്പെട്ട പൊതുപ്രവർത്തകർക്കുള്ള ക്ഷേമ പെൻഷൻ വിതരണവും കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. കെ.എൻ. സെയ്ദു മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചടങ്ങിൽ പ്രസിഡന്റ് അഡ്വ.കെ.ജെ. സണ്ണി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ.എസ്. ശരത്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ അഡ്വ.പി.ഉണ്ണിക്കൃഷ്ണൻ, അഡ്വ.വി.എൻ.അജയൻ, ഡി.സി.സി ഭാരവാഹികളായ ഐസക് മാടവന, അഡ്വ.സി.ഡി. ശങ്കർ,സൊസൈറ്റി സെക്രട്ടറി ടി.ഡി.രാജൻ, പി.പി രാജഗോപാൽ, കെ. ദേവരാജൻ പിള്ള എന്നിവർ സംസാരിച്ചു. തിരഞ്ഞെടുത്ത പൊതു പ്രവർത്തകർക്കുള്ള പെൻഷൻ വിതരണവും ഷുക്കൂർ നിർവഹിച്ചു.