മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയന്റെ ആഭിമുഖ്യത്തിൽ മുവാറ്റുപുഴ വിദ്യാ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെ കേരളത്തിലെ പ്രമുഖരായ ശ്രീനാരായണ ദർശന പ്രഭാഷകർ, മനഃശാസ്ത്രജ്ഞർ, ആരോഗ്യരംഗത്തെ വിദഗ്ദ്ധർ തുടങ്ങിയവരുടെ നേതൃത്വത്തിൽ രണ്ടു ദിവസമായി നടത്തിയ നാലാമത് വിവാഹപൂർവ കൗൺസലിംഗ് സമാപിച്ചു.
സമാപന സമ്മേളനം മാന്നാർ യൂണിയൻ ചെയർമാൻ ഡോ.എം.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം നുന്നു പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ദയകുമാർ ചെന്നിത്തല മുഖ്യസന്ദേശം നൽകി. വനിതാസംഘം യൂണിയൻ ചെയർപെഴ്സൺ ശശികല രഘുനാഥ് സംസാരിച്ചു. വിവിധ വിഷയങ്ങളിൽ ഡോ.സുരേഷ് കുമാർ, അഡ്വ വിൻസെന്റ് എന്നിവർ ക്ലാസ് നയിച്ചു. ലേഖ വിജയകുമാർ സ്വാഗതവും സുജാത നന്ദിയും പറഞ്ഞു.