അമ്പലപ്പുഴ: തൊഴിലില്ലായ്മക്കെതിരെ മതനിരപേക്ഷ ഇന്ത്യക്കായി യുവജന മുന്നേറ്റം എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നവംബർ 3 ന് പാർലമെന്റ് മാർച്ച് നടത്തും. മാർച്ചിന്റെ പ്രചരണാർത്ഥം അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റി മൂന്നു ദിവസം നടത്തിയ കാൽനട പ്രചാരണ ജാഥ സമാപിച്ചു. സമാപന സമ്മേളനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അതിൽ കുമാർ അദ്ധ്യക്ഷനായി. ജാഥ ക്യാപ്ടനും ബ്ലോക്ക് സെക്രട്ടറിയുമായ അജ്മൽ ഹസൻ, പ്രസിഡന്റ് എ. അരുൺ ലാൽ, ജില്ലാ കമ്മിറ്റിയംഗം പ്രശാന്ത് എസ്. കുട്ടി, എസ്. സലാം, സ്വപ്ന ജീവൻ, ശബരി, അഞ്ജു എസ്.റാം, എസ്. ജീവൻ, അജയ് കൃഷ്ണൻ, ജിഷ്ണു, അരുൺ കൃഷ്ണൻ എന്നിവർ സംസാരിച്ചു.