a
മാവേലിക്കര ഹെഡ് പോസ്റ്റ് ഓഫീസിന്റെ മതിലിൽ ചുവർചിത്രങ്ങൾ വരയ്ക്കുന്ന വിദ്യാർത്ഥികളും നേതൃത്വം നൽകുന്ന എസ്.ജയചന്ദ്രനും

മാവേലിക്കര: സ്വച്ച് ഭാരത് പദ്ധതി, പോസ്റ്റ് വകുപ്പിന്റെ വിവിധ സേവനങ്ങൾ എന്നിവ ജനങ്ങളിലേക്ക് എത്തിക്കാൻ മാവേലിക്കര ഹെഡ് പോസ്റ്റ്‌ ഓഫീസ്, പള്ളിക്കൽ പോസ്റ്റ്‌ ഓഫീസ് എന്നിവയുടെ ചുവരുകളിൽ ചിത്രങ്ങൾ നിറയുന്നു.

മാവേലിക്കര പോസ്റ്റൽ ഡിവിഷനിലെ പബ്ലിക് റിലേഷൻ ഇൻസ്പെക്ടർ എസ്.ജയചന്ദ്രന്റെ ആശയങ്ങൾ മതിലിൽ ചിത്രീകരിക്കുന്നത് രാജ രവിവർമ്മ കോളേജിലെ വിദ്യാർത്ഥികളാണ്. കലാ വിദ്യാർത്ഥികളായ എം. ആദനൻ, എം.എസ്. നവ്യ, പി. അഖിൽ, കെ.പി. റിഷികേശ്, പ്രണവ് പ്രദീപ്, എസ്. ശ്രീദേവ്, അശ്വിൻ എന്നിവരാണ് ചിത്ര രചനയ്ക്കു പിന്നിൽ. ഇന്നു പൂർത്തിയാകും.