മാവേലിക്കര: ബി.ജെ.പി ഏരിയ കമ്മിറ്റിയുടെയും വാത്തികുളം ചെങ്കിലാത്ത് ആയുർവേദ ക്ലിനിക്ക് പഞ്ചകർമ്മ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വെട്ടിയാർ ഏരിയ പ്രസിഡന്റും തഴക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സുനിൽ വെട്ടിയാർ അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ. അനൂപ് മുഖ്യപ്രഭാഷണം നടത്തി. ബി.ഡി.എസിൽ ഉന്നത വിജയം നേടിയ മഹിള മോർച്ച വെട്ടിയാർ ഏരിയ പ്രസിഡന്റും തഴക്കര ഗ്രാമപഞ്ചായത്ത് അംഗവുമായ ലതിക സുരേഷിന്റെ മകൾ സമിത സുരേഷിനെ യോഗത്തിൽ അനുമോദിച്ചു. ജില്ല ട്രഷറർ കെ.ജി. കർത്ത, മണ്ഡലം വൈസ് പ്രസിഡന്റ് സതീഷ് വടുതല, സെക്രട്ടറി സുധീഷ് ചാങ്കൂർ, ട്രഷറർ മോഹൻകുമാർ, രതീഷ് കലാമന്ദിരം, പി.ആർ. പുഷ്പലത തുടങ്ങിയവർ സംസാരിച്ചു.