photo
പൂച്ചാക്കൽ ശ്രീകണ്ഠശ്വരം എസ്. എൻ. ഡി. എസ്. വൈ. യു. പി സ്‌കൂളിൽ പുതിയതായി വാങ്ങിയ സ്‌കൂൾ ബസിന്റെ ഫ്ളാഗ് ഒഫ് കർമ്മം സ്‌കൂൾ മാനേജർ അഡ്വ.എസ്.രാജേഷ് നിർവഹിക്കുന്നു

ചേർത്തല: പൂച്ചാക്കൽ ശ്രീകണ്ഠശ്വരം എസ്. എൻ.ഡി.എസ്.വൈ യു. പി സ്‌കൂളിൽ പുതിയതായി വാങ്ങിയ സ്‌കൂൾ ബസിന്റെ ഫ്ളാഗ് ഓഫ് സ്‌കൂൾ മാനേജർ അഡ്വ.എസ്.രാജേഷ് നിർവഹിച്ചു. ഹെഡ് മിസ്‌ട്രസ് ബി.ബീന അദ്ധ്യക്ഷത വഹിച്ചു. എസ്. എൻ. ഡി. എസ് യോഗം സെക്രട്ടറി എ. സൈജു, ഖജാൻജി അശോക് സെൻ, സ്‌കൂൾ സ്​റ്റാഫ് സെക്രട്ടറി കെ.എം.ഷീജ, സ്‌കൂൾ മാനേജ്‌മെന്റ് കമ്മി​റ്റി അംഗങ്ങളായ സഹദേവൻ,കെ.വി.സാലി, പി.ജയചന്ദ്രൻ,അജി മാന്തറ,ടി.വിഷ്ണു,ശശിധരൻ,എൻ.ആർ.സതീശൻ, അദ്ധ്യാപകർ, രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.