 
ചേർത്തല: കൊവിഡ് കാലം കഴിഞ്ഞിട്ടില്ലെന്നും എപ്പോൾ വേണമെങ്കിലും തിരിച്ചു വരാമെന്നും കാൻസർ രോഗ വിദഗ്ദനായ ഡോ.വി.പി. ഗംഗാധരൻ പറഞ്ഞു.വേളോർവട്ടം മഹാദേവ ക്ഷേത്രത്തിൽ ഡിസംബർ നാലിന് ആരംഭിക്കുന്ന ദശലക്ഷാർച്ചനയുടെ ധനസമാഹാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവസ്വം പ്രസിഡന്റ് ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു.കളവംകോടം ദേവസ്വം പ്രസിഡന്റ് സി.കെ.ഷാജിമോഹൻ,സംഘാടക സമിതി ജനറൽ കൺവീനർ എൻ.രാംദാസ്,ദേവസ്വം സെക്രട്ടറി സി.കെ.സുരേഷ് ബാബു എന്നിവർ സംസാരിച്ചു.