arr

അരൂർ: തീരദേശ പാതയിൽ അരൂർ ആഞ്ഞിലിക്കാട് റെയിൽവേ ഗേറ്റിന് സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അരൂർ ആഞ്ഞിലിക്കാട് കാട്ടാമ്പള്ളി തെക്കേകളം സലിൻ കുമാർ (40) ആണ് മരിച്ചത്. ഇന്നലെ രാവിലെ സമീപ വാസികളാണ് മൃതദേഹം കണ്ടത്. ഭാര്യ: രശ്മി. മകൻ: സൂര്യൻ.