ചേർത്തല: എസ്.എൻ.ഡി.പി യോഗം കടക്കരപ്പള്ളി പടിഞ്ഞാറെ വട്ടക്കര 518-ാം നമ്പർ ശാഖയിലെ കെ.ആർ.നാരായണൻ മെമ്മോറിയൽ കുടുംബയൂണിറ്റ് വാർഷികവും എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് വിതരണവും നടന്നു. ശാഖ പ്രസിഡന്റ് രാധാകൃഷ്ണൻ തേറാത്ത് അദ്ധ്യക്ഷത വഹിച്ചു. ടി.ഡി.ഭാർഗവൻ, പി.വി.പഷ്പദാസ്, വിജയൻ മറ്റത്തിൽ, പി.പി.മോഹനൻ, അഞ്ജുസുമേഷ്, സുനിൽകുമാർ,അനിയപ്പൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി പി.പി.മോഹനൻ (രക്ഷാധികാരി), അഞ്ജുസുമേഷ് (കൺവീനർ), ബാബു മുല്ലശ്ശേരി (ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.