ചാരുംമൂട്: ആദിക്കാട്ടുകുളങ്ങര കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന ആദിക്കിട്ടുകുളങ്ങര മഹോത്സവം ഇന്നലെ വൈകിട്ട് നടന്ന സാംസ്കാരിക ഘോഷയാത്രയോടെ സമാപിച്ചു. ആദിക്കാട്ടുകുളങ്ങര ജംഗ്ഷനിൽ നിന്ന് വിവിധ വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്ര മാമ്മൂട് ജംഗ്ഷൻ, അമ്മൻകോവിൽ ജംഗ്ഷൻ വഴി തിരികെ ആദിക്കാട്ടുകളങ്ങര ജംഗ്ഷനിൽ എത്തിച്ചേർന്നു. തുടർന്ന് മത്സര ചെണ്ടമേളവും ,ഗാനമേളയും നടന്നു. ഒന്നാം ദിവസം രാത്രി നടന്ന അഖില കേരള വടംവലി മത്സരത്തിൽ കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുത്തിരുന്നു.
രക്ഷാധികാരി എം.ബൈജു, പ്രസിഡന്റ് എം.നൂറുദ്ദീൻ, സെക്രട്ടറി സുധീർ ഹംസ, ട്രഷറർ ഷൗക്കത്തലി തുടങ്ങിയവർ നേതൃത്വം നൽകി.