t
തബ്‌ലീഗുൽ ഇസ്‌ലാം മദ്റസ മന്ദിര ഉദ്‌ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മതവിജ്ഞാന സമാപന സമ്മേളനം പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

മണ്ണഞ്ചേരി : മതവിജ്ഞാനമുള്ള തലമുറയിലൂടെയേ സമൂഹത്തിൽ നന്മ നിലനിർത്താനാവൂ എന്ന് പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ പറഞ്ഞു.മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് തബ്‌ലീഗുൽ ഇസ്‌ലാം മദ്റസ മന്ദിര ഉദ്‌ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മതവിജ്ഞാന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മദ്റസാ പ്രസിഡന്റ് ഇ.എച്ച്.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ടി.എച്ച് ജാഫർ മൗലവി, എ.മാഹീൻ അബൂബക്കർ ഫൈസി,ഷാഫി ഫൈസി ഓടക്കാലി, സിറാജ് മുസ്‌ലിയാർ, സി.എം മുഹമ്മദ് റിയാസ്,എം.ജെ കാസിം,അബ്ദുൾ ലത്തീഫ് മുസ്‌ലിയാർ എന്നിവർ സംസാരിച്ചു. മദ്റസ ജനറൽ സെക്രട്ടറി ഷഫീഖ് കാസിം സ്വാഗതവും കബീർ വെളുത്തേടത്ത് നന്ദിയും പറഞ്ഞു.