ആലപ്പുഴ: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചരണസഭ ശ്രീകണ്ഠേശ്വരം യൂണിറ്റ് നമ്പർ 2170ന്റെ ഉദ്ഘാടനം ഗുരുധർമ്മ പ്രചരണ സഭ ജില്ലാ പ്രസിഡന്റ് സതീശൻ അത്തിക്കാട് നിർവഹിച്ചു. പ്രചരണസഭ അരൂർ മണ്ഡലം പ്രസിഡന്റ് വി.കെ.രമേശൻ അദ്ധ്യക്ഷത വഹിച്ചു. വിശ്വഗാജിമഠം സെക്രട്ടറി അസ്പർശാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണവും സർട്ടിഫിക്കറ്റ് കൈമാറലും നിർവഹിച്ചു. ഗുരുധർമ്മ പ്രചരണസഭ ജില്ലാ സെക്രട്ടറി സലിം സംഘടനാ സന്ദേശം നൽകി. കേന്ദ്രസമിതിയംഗം എസ്.ഡി.രവി, ജില്ലാ ട്രഷറർ ആർ.രമണൻ, അരൂർ മണ്ഡലം സെക്രട്ടറി കെ.കെ.സദാനന്ദൻ, ജില്ലാ ജോയിന്റ് സെക്രട്ടറി സതീശൻ, മീനാക്ഷി അശോകൻ വല്യാട്ട് എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ജി.പ്രസന്നൻ അമ്മഞ്ചേരി സ്വാഗതവും എം.കെ.സുഗതൻ നന്ദിയും പറഞ്ഞു.