ambala
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ആരംഭിച്ച കദളീവനം പദ്ധതിയുടെ ഉദ്ഘാടനം ഉപദേശക സമിതി പ്രസിഡന്റ് മധു പി ദേവസ്വംപറമ്പ് നിർവഹിക്കുന്നു

അമ്പലപ്പുഴ : അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കദളീവനം പദ്ധതിക്ക് തുടക്കമായി. ക്ഷേത്രത്തിൽ നിവേദ്യത്തിന് ആവശ്യമായ കദളിപ്പഴം ക്ഷേത്രസന്നിധിയിൽ നിന്ന് തന്നെ ലഭ്യമാക്കുന്നതിന് വേണ്ടി ക്ഷേത്രോപദേശക സമിതയുടെ നേതൃത്വത്തിലാണ് കദളിവനം എന്ന പേരിൽ കദളി വാഴ കൃഷി ആരംഭിച്ചത്. ഉപദേശക സമിതി പ്രസിഡന്റ് മധു പി.ദേവസ്വം പറമ്പ് പദ്ധതിയുടെ ഉദ്ഘാടനംനിർവഹിച്ചു. സെക്രട്ടറി ജി.ഉണ്ണികൃഷ്ണൻ അനുഗ്രഹ, വൈസ് പ്രസിഡന്റ് എൻ. ശശീന്ദ്രൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീശങ്കർ, ഉപദേശക സമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.