അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം കോമന പടിഞ്ഞാറ് 3715 - ാം നമ്പർ ശാഖയിൽ വനിതാസംഘം വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു.കുട്ടനാട് സൗത്ത് യൂണിയൻ വൈസ് ചെയർമാനും ശാഖാപ്രസിഡന്റുമായ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കുട്ടനാട് സൗത്ത് യൂണിയൻ വനിതാസംഘം പ്രസിഡന്റ്‌ സി.പി.ശാന്ത അദ്ധ്യക്ഷയായി. ശാഖാസെക്രട്ടറി വിജയൻ സംഘടനാ സന്ദേശം നൽകി.ഭരണസമിതി അംഗങ്ങളായി മണിയമ്മ രവീന്ദ്രൻ(പ്രസിഡന്റ്‌) , സുനന്ദ ബാബുക്കുട്ടൻ(വൈസ് പ്രസിഡന്റ്‌), ജലജ ഉണ്ണികൃഷ്ണൻ (സെക്രട്ടറി),മണിയമ്മ ബാബു(ട്രഷറർ),എസ്. ബിന്ദു,ഗിരിജ ഗോപൻ , സ്മിത , ശ്രീദിവ്യ , ശോഭ ഹരികുട്ടൻ(കമ്മിറ്റി അംഗങ്ങൾ),ഓമന ദാസ് , തുളസി സുനിൽ ,രഞ്ജിനി മനേഷ്(യൂണിയൻ പൊതുയോഗപ്രതിനിധികൾ) എന്നിവരെ തിരഞ്ഞെടുത്തു. വനിതാ സംഘം പ്രസിഡന്റ്‌ മണിയമ്മ രവീന്ദ്രൻ സ്വാഗതവും സുനന്ദ ബാബുക്കുട്ടൻ നന്ദിയും പറഞ്ഞു.