അമ്പലപ്പുഴ : ദേശീയ പാതയിൽ കാക്കാഴം മേല്പാലത്തിൽ വാഹനങ്ങളുടെ കൂട്ടയിടിയെത്തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ തമിഴ്നാട് രജിസ്ട്രേഷനിലുള്ള ചരക്ക് ലോറിയും ആലപ്പുഴ - ഇരട്ടക്കുളങ്ങര റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസും തമ്മിലാണ് ആദ്യം കൂട്ടിയിടിച്ചത്. ബസിന്റെയും ലോറിയുടെയും മുൻഭാഗം പൂർണമായും തകർന്നു. പിന്നാലെ വന്ന കാറും, ബൈക്കും ബസിന് പിന്നിലിടിച്ചെങ്കിലും ആർക്കും പരിക്കില്ല.