അമ്പലപ്പുഴ : മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കൂട്ടായി പ്രവർത്തിക്കാം എന്ന സന്ദേശമുയർത്തി ലഹരി വിരുദ്ധ അമ്പലപ്പുഴ ജനകീയ ക്യാമ്പയിൻ "കവച" ത്തിന് തുടക്കമായി. മന്ത്രി എം. ബി .രാജേഷ് ഉദ്ഘാടനം ചെയ്തു. എച്ച് .സലാം എം.എൽ.എ അദ്ധ്യക്ഷനായി. അമ്പലപ്പുഴ ഡിവൈ.എസ്.പി ബിജു വി.നായർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്സൈസ് ഡെപ്യൂട്ടി കമീഷണർ എൻ. അശോക് കുമാർ, കുടുംബശ്രീ ജില്ല കോർഡിനേറ്റർ പ്രശാന്ത് ബാബു, ഡി.ഡി.പി സീനിയർ സൂപ്രണ്ട് സി.കെ.ഷിബു, പഞ്ചായത്ത് പ്രസിഡന്റുമാരായ സജിത സതീശൻ, പി.ജി.സൈറസ്, എസ്.ഹാരിസ്, കെ.കവിത, എ.എസ്.സുദർശനൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഗീതാ ബാബു, പി.അഞ്ജു, വിദ്യാഭ്യാസ ഉപഡയറക്ടർ എം.പി.ഓമന, പഞ്ചായത്തംഗം അജിത ശശി എന്നിവർ സംസാരിച്ചു. പുറക്കാട് പഞ്ചായത്ത് അസി.സെക്രട്ടറി അബ്ദുൾ ലത്തിഫ് രചിച്ച് കരുവാറ്റ ജി. എസ്. ചന്ദ്രൻ സംഗീതം നൽകി പാടിയ ലഹരിക്കെതിരായ ഗാനങ്ങൾ അടങ്ങിയ സി.ഡി മന്ത്രി പ്രകാശനം ചെയ്തു.