വള്ളികുന്നം: ചേന്ദങ്കര മഹാദേവ ക്ഷത്രത്തിൽ സപ്താഹ യജ്ഞത്തിനു തുടക്കമായി. 23 ന് സമാപിക്കും. ദിവസവും ഗണപതി ഹോമം, ഗ്രന്ഥ നമസ്കാരം, ഭാഗവത പാരായണം ,അന്നദാനം, പ്രഭാഷണം എന്നിവ നടക്കും. നാളെ ഉച്ചയ്ക്ക് 2 ന് ലളിതാ സഹസ്രനാമജപം. 20 ന് വൈകിട്ട് 5 ന് വിദ്യാഗോപാല മന്ത്രാർച്ചന, 21 ന് വൈകിട്ട് 5 ന് സർവൈശ്വര്യ പൂജ, 23 ന് 12.30 ന് സമൂഹസദ്യ. 23 ന് അവഭൃഥസ്നാന ഘോഷയാത്ര.