h
ഹിന്ദു ഐക്യവേദി വള്ളികുന്നം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്വാമി സത്യാനന്ദ സരസ്വതിയുടെ ജന്മദിനാഘോഷം താലൂക്ക് രക്ഷാധികാരി പി.വി. വാസുദേവൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

വള്ളികുന്നം: ഹിന്ദു ഐക്യവേദി വള്ളികുന്നം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാമി സത്യാനന്ദ സരസ്വതിയുടെ ജന്മദിനാഘോഷം താലൂക്ക് രക്ഷാധികാരി പി.വി.വാസുദേവൻ പിള്ള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് വൈസ് പ്രസിഡന്റ് ബാബു കടുവുങ്കൽ, കെ.ഷാജി, ആർ.ശശി, വി.മുരളീധരൻ, പി.സന്തോഷ്, സുരേഷ് എന്നിവർ സംസാരിച്ചു.