ചേർത്തല : എസ്.എൻ.ഡി.പി യോഗം അറവുകാട് 734ാം നമ്പർ ശാഖയിലെ വനിതാസംഘം പുനഃസംഘടനാ യോഗവും ചികിത്സാ സഹായ വിതരണവും വനിതാസംഘം കേന്ദ്രസമിതി അംഗം തങ്കമണി ഗൗതമൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ കെ.സി.സുനീത് ബാബു അദ്ധ്യക്ഷത വഹിച്ചു. ചികിത്സാ സഹായ വിതരണം ശാഖ കമ്മിറ്റി അംഗങ്ങളായ ബൈജു ഉൗഞ്ഞാലുപറമ്പിലും,വി.വി.വിനീഷ് വെളിയിലും ചേർന്ന് നിർവഹിച്ചു. വനിതാസംഘം യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സൂര്യ ഷിജി, ശാഖ സെക്രട്ടറി അനിൽ കോമരംപറമ്പ് എന്നിവർ സംസാരിച്ചു.