ആലപ്പുഴ : ആൾ കേരള സ്മാൾ സ്‌കെയിൽ ഫ്‌ളോർ ആൻഡ് റൈസ് മിൽ ഓണേഴ്സ് അസോസിയേഷൻ സിൽവർ ജൂബിലി മഹാസംഗമം 23 ന് ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9 ന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ഡോ.കെ.സി.ജോസഫ് മുഖ്യാതിഥിയാകും. അഗസ്റ്റിൻ കരിമ്പുംകാല അദ്ധ്യക്ഷത വഹിക്കും. അഡ്വ. നാസർ എം.പൈങ്ങാമഠം മുഖ്യപ്രഭാഷണം നടത്തും.