r
റോട്ടറി ക്ലബ് ഓഫ് ആലപ്പി ഗ്രേറ്ററും ഇന്ത്യൻ കോസ്റ്റ് ഗാർഡും സംയുക്തമായി വിതരണം ചെയ്യുന്ന കൃത്രിമ കാലുകൾക്ക് അർഹരായവർക്കുള്ള പ്രാഥമിക പരിശോധന ക്യാമ്പ് റോട്ടറി അസിസ്റ്റന്റ് ഗവർണർ കെ. ജി. ഗിരീശൻ ഉദ്ഘാടനം ചെയ്യുന്നു.

ആലപ്പുഴ : റോട്ടറി ക്ലബ് ഓഫ് ആലപ്പി ഗ്രേറ്ററും ഇന്ത്യൻ കോസ്റ്റ് ഗാർഡും സംയുക്തമായി വിതരണം ചെയ്യുന്ന കൃത്രിമ കാലുകൾക്ക് അർഹരായവർക്കുള്ള പ്രാഥമിക പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. 50 ഓളം പേർക്ക് ഈ പദ്ധതിയുടെ ഭാഗമായി കൃത്രിമ കാലുകൾ വിതരണം ചെയ്യും . പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം റോട്ടറി അസിസ്റ്റന്റ് ഗവർണർ കെജി ഗിരീശൻ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് കേണൽ സി. വിജയകുമാർ അധ്യക്ഷത വഹിച്ചു. പ്രോജക്ട് കോർഡിനേറ്റർ ഗോപകുമാർ ഉണ്ണിത്താൻ, സാജൻ ബി. നായർ, അഡ്വ. പ്രദീപ് കൂട്ടാല, ജോമോൻ കണ്ണാട്ടുമഠം, ഡോ. ലക്ഷ്മി ഗോപകുമാർ, ഷാജി മൈക്കിൾ, ടോം ആന്റണി, ജയശ്രീ ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.