ambala
മദ്യവിൽപ്പന നടത്തിയ കേസിൽ പിടിയിലായ തോബിയാസ് , സൈമൺ, ലൂയിസ് എന്നിവർ

അമ്പലപ്പുഴ : അനധികൃത മദ്യവില്പന നടത്തിവന്ന 3 പേരെ പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തു. പുന്നപ്ര തയ്യിൽ വീട്ടിൽ തോബിയാസ് (63) ,വാടയ്ക്കൽ പനച്ചിൽ തയ്യിൽ വീട്ടിൽ സൈമൺ (47), വാടയ്ക്കൽ വെട്ടിയഴീക്കൽ വീട്ടിൽ ലൂയിസ് (42) എന്നിവരാണ് അറസ്റ്റിലായത്.പതിനൊന്നര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം ഇവരുടെ പക്കൽ നിന്നും പിടികൂടി. അര ലിറ്റർ കുപ്പികളിലാക്കിയാണ് വിൽപ്പന നടത്തി വന്നത്. സി.ഐ ലൈസാദ് മുഹമ്മദ്, എസ്.ഐ സന്തോഷ്, എ.എസ്.ഐ മധു, അജീഷ്, സേവ്യർ, ടോണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.