ആലപ്പുഴ : ദേശീയ പാത വികസനവുമായി ബന്ധപ്പെട്ടും ആലപ്പുഴ --ചങ്ങനാശ്ശേരി റോഡ് വികസനവുമായി ബന്ധപ്പെട്ടും മുറിച്ചുമാറ്റുന്ന മരങ്ങൾക്ക് പകരം പുതിയ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുവാൻ അധികാരികൾ തയ്യാറാകണമെന്ന് കേരള ഫ്രണ്ട്സ് ഓഫ് ട്രീസ് ആൻഡ് നേച്ചർ ക്ലബ്ബ് പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു
ക്ലബ് ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡോ.എം.എൻ.ജോർജ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ദിലീപ് ചെറിയാൻ, ഡോ. മിനി ജോസ്, അഡ്വ. പ്രദീപ് കൂട്ടാല, അഡ്വ.റോജോ ജോസഫ്, അഡ്വ.ദിലീപ് ചെറിയനാട് , എം.ഇ.ഉത്തമക്കുറുപ്പ് ,എച്ച്.സുധീർ ,എം.ഡി.സലിം ,ആശാ കൃഷ്ണാലയം എന്നിവർ പങ്കെടുത്തു.