l
യോദ്ധാവ്' ലഹരി വിരുദ്ധ ക്യാമ്പെയിന്റെ ഭാഗമായി ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഹരിപ്പാട് ഈസ്റ്റ് യൂണിറ്റ് ഹരിപ്പാട് ഗവ. ഐ.ടി.ഐയിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് ഹരിപ്പാട് മുനിസിപ്പൽ ചെയർപേഴ്സൺ എൽ.ശ്രീജാകുമാരി ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട് :'യോദ്ധാവ്' ലഹരി വിരുദ്ധ ക്യാമ്പെയിന്റെ ഭാഗമായി ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഹരിപ്പാട് ഈസ്റ്റ് യൂണിറ്റ് ഹരിപ്പാട് ഗവ. ഐ.ടി.ഐയിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി . യൂണിറ്റ് പ്രസിഡന്റ് അനീഷ് ചെങ്ങാപ്പള്ളിൽ അദ്ധ്യക്ഷനായി . ഹരിപ്പാട് മുനിസിപ്പൽ ചെയർപേഴ്സൺ എൽ.ശ്രീജാകുമാരി ഉദ്ഘാടനം നിർവ്വഹിച്ചു . എ.കെ.പി.എ ജില്ലാ പ്രസിഡന്റ് .ബി.ആർ.സുദർശനൻ മുഖ്യപ്രഭാഷണം നടത്തി ,ഐ.ടി.ഐ പ്രിൻസിപ്പൽ കെ.വി.പ്രകാശൻ സന്ദേശം നൽകി . എ.എസ്.ഐ നിസാർ പൊന്നാരത്ത് ക്ലാസെടുത്തു . വിനോദ് ഐറിസ് , മനു കണ്ണന്താനം, റെജി ഫിലിപ്പ്, കലാധര വാര്യർ, സജി ഹരിപ്പാട് എന്നിവർ സംസാരിച്ചു .