k
എ.ഐ.സി.സി.സംഘടനാ കാര്യ ജനറൽസെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി കാഞ്ചനയ്ക്ക് വീടിന്റെ താക്കോൽദാനം നിർവഹിക്കുന്നു

ആലപ്പുഴ: വീടില്ലാത്തവർക്ക് വീട് വച്ച് നൽകാൻ സർക്കാർ പദ്ധതികളുണ്ടെങ്കിലും യഥാർത്ഥത്തിൽ വീടില്ലാത്ത ഒരു പാട് കുടുംബങ്ങളുണ്ടെന്നും , അവർക്ക് വീട് വച്ച് നൽകാൻ ആര് മുന്നോട്ടു വന്നാലും തന്റേതായ ഒരു സഹായമുണ്ടെന്ന് എ.ഐ.സി.സി സംഘടനാ കാര്യ ജനറൽസെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി.പറഞ്ഞു. മണ്ണഞ്ചേരി കോളനിയിൽ നിർദ്ധനയായ കാഞ്ചനയുടെ വീടിന്റെ താക്കോൽദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 40 വർഷമായി കാഞ്ചനയുടെ കുടുംബം ഷീറ്റിറ്റടച്ച കൊച്ചു വീട്ടിലായിരുന്നു താമസം. കാഞ്ചനയുടെ കുടുംബത്തിന് വീട് വച്ച് നൽകുന്നതിന്റെ ഉത്തരവാദിത്വം ഐ.എൻ.ടി.യു.സി നേതൃത്വത്തിലുള്ള ജില്ലാ പൊതുമരാമത്ത് ആൻഡ് ജനറൽവർക്കേഴ്സ് യൂണിയൻ ഏറ്റെടുക്കുകയായിരുന്നു.കെ.സി.വേണുഗോപാൽ എം.പി.യുടെ സഹായവും ഇവർക്ക് കൈതാങ്ങായി. ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് ബാബു ജോർജ് അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി.ജനറൽ സെക്രട്ടറി എം.ജെ.ജോബ്, സെക്രട്ടറി ബി.ബൈജു, നിർവാഹക സമിതി അംഗങ്ങളായ ടി.വി.മേഘനാഥൻ, അഡ്വ.രവീന്ദ്രദാസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ചിദംബരൻ, മണ്ഡലം പ്രസിഡന്റ് ചന്ദ്രബാബു,ഐ.എൻ.ടി.യു.സി നേതാക്കളായ എ.എ.ജോസഫ്, സന്തോഷ് പുതുക്കരശ്ശേരി,ഷെമീർ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി തമ്പി സ്വാഗതം പറഞ്ഞു.