മാന്നാർ: എസ്.എൻ.ഡി.പി യോഗം പാവുക്കര കിഴക്ക് 6188-ാം നമ്പർ ശാഖാ യോഗത്തിന്റെയും കറ്റാനം മെഡിക്കൽ മിഷൻ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ അസ്ഥിരോഗ നിർണയ ക്യാമ്പ് 23 ന് രാവിലെ 8.30 മുതൽ ഉച്ചക്ക് ഒന്ന് വരെ ശാഖാഅങ്കണത്തിൽ നടക്കും. അസ്ഥി-സന്ധിവാതരോഗ വിദഗ്ദൻ ഡോ.ജെറി മാത്യുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം രോഗികളെ പരിശോധിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നതിനായി 8281305621 , 9961138347 ,9746557823 എന്നീ നമ്പറുകളിൽ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.