 
ഹരിപ്പാട് : കുമാരപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു സമീപം നാട്ടുചന്ത ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി. ബാബു ഉദ്ഘാടനം ചെയ്തു. കുമാരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.സൂസി അദ്ധ്യക്ഷത വഹിച്ചു . കേരള ബാങ്ക് ഡയറക്ടർ എം. സത്യപാലൻ ആദ്യവില്പനയും പഞ്ചായത്ത് പ്രസിഡന്റ് സൂസി വൾണറബിലിറ്റി ഫണ്ട് വിതരണവും നിർവഹിച്ചു . വയോജന അയൽക്കൂട്ടങ്ങൾ ക്കുള്ള റിവോൾവിങ് ഫണ്ട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ് താഹ വിതരണം ചെയ്തു. ബാലസഭ കുട്ടികൾക്കുള്ള കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പ്രശാന്ത് ബാബു സമ്മാനങ്ങൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം സിഎസ് രഞ്ജിത്ത്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലതാ ശരവണ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. സുധീർ, രാജേഷ് ബാബു,, എൻ. കെ ഓമന, , സുമി സുരേഷ്, സി. എസ്, പ്രിയദർശനി എന്നിവർ സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ സിന്ധു മോഹനൻ സ്വാഗതവും മെമ്പർ സെക്രട്ടറി സിന്ധു ഈശ്വരൻ നന്ദിയും പറഞ്ഞു. നാട്ടുചന്ത ഇന്ന് സമാപിക്കും.