പൂച്ചാക്കൽ: തൈക്കാട്ടശേരി 275-ാം നമ്പർ സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി സ്മാരക മന്ദിര ശിലാസ്ഥാപനവും ആദരിക്കൽ ചടങ്ങും ഇന്ന് വൈകിട്ട് മൂന്നിന് നടക്കും. ജില്ലാ ജോയിന്റ് രജിസ്ട്രാർ എസ്. ജോസി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.പി.ജോബിച്ചൻ അദ്ധ്യക്ഷനാകും. ഫാ.വർഗീസ് പൈനുങ്കൽ മുതിർന്ന സഹകാരികളേയും ജോൺ തരകൻ മുൻ ജീവനക്കാരേയും ആദരിക്കും. ടി.കെ. പ്രതുല ചന്ദ്രൻ, കെ.പി.കൃഷ്ണൻ നായർ,ബിജു,അഡ്വ.എം.കെ.ഉത്തമൻ, കൈലാസൻ,നവീൻ തുടങ്ങിയവർ സംസാരിക്കും.