ചാരുംമൂട് : താമരക്കുളം പഞ്ചായത്തിലെ ടൗൺ മാർക്കറ്റ് ജംഗ്ഷൻ- മലരി മേൽ ജംഗ്ഷൻ റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകളായി.
റോഡ് നവീകരണത്തിന്റെ ഭാഗമായി ഇവിടെ ജെ.സി.ബി ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതിനിടെയാണ് പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകാൻ തുടങ്ങിയത്. രണ്ടാഴ്ച മുമ്പ് വാട്ടർ അതോറിറ്റി ജീവനക്കാരെത്തി താത്ക്കാലികമായി ചോർച്ച അടച്ചെങ്കിലും അടുത്ത ദിവസം മുതൽ വീണ്ടും കൂടുതൽ വെള്ളം ഒഴുകാൻ തുടങ്ങി.