മാവേലിക്കര: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ ബ്ലോക്ക് തല ചൈൽഡ് പ്രൊട്ടക്ഷൻ കമ്മറ്റി അംഗങ്ങൾക്കുള്ള പരിശീലനം സംഘടിപ്പിച്ചു. എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം അഡ്വ.ജലജ ചന്ദ്രൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.ഇന്ദിര ദാസ്, തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ, ഐ.സി.ഡി.എസ് മാവേലിക്കര സി.ഡി.പി.ഒ ബിന്ദു.കെ.എ എന്നിവർ സംസാരിച്ചു. ജില്ലാ ശുശു സംരക്ഷണ ഓഫീസർ മിനിമോൾ ടി.വിയും കിലാ ഫാക്കൽട്ടി​ ശശിധരനും ക്ലാസ് നയിച്ചു.