k
കരിമുളയ്ക്കൽ ചിൽഡ്രൻസ് ഹോമിലെ താമസക്കാരായ കുട്ടികൾ ജില്ലാ കളക്ടർ എത്തിച്ചു നൽകിയ വലിയ ടെലിവിഷനിൽ പരിപാടി കാണുന്നു.

ചാരുംമൂട് : കളക്ടർ മാമൻ നൽകിയ ഉറപ്പ് യാഥാർത്ഥ്യമായതോടെ ചിൽഡ്രൻസ് ഹോമിലെ കുഞ്ഞുങ്ങൾക്ക് ഇനി ബിഗ് സ്‌ക്രീനിൽ ടെലിവിഷൻ പരിപാടികൾ കാണാം.

കഴിഞ്ഞ 13 ന് ജില്ലാ കളക്ടർ കൃഷ്ണതേജ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കരിമുളയ്ക്കൽ ചിൽഡ്രൻസ് ഹോം സന്ദർശിച്ചപ്പോൾ, ഒരു ഹോം തീയേറ്റർ ലഭ്യമാക്കുമോയെന്ന് ഹോം സൂപ്രണ്ട് അഭ്യർത്ഥനയ്ക്ക് ലഭ്യമാക്കാമെന്ന് കളക്ടർ മറുപടി നൽകി. പിന്നീട് കുട്ടികളുമായി സംവദിക്കുന്നതിനിടെയാണ് ഹാളിലുള്ള ചെറിയ ടെലിവിഷൻ കളക്ടറുടെ ശ്രദ്ധയിൽപ്പെട്ടത്. വലിയ ടി.വി വേണമോ എന്ന ചോദ്യത്തിന് വേണം എന്ന് കുട്ടികൾ ഒരേ സ്വരത്തിൽ മറുപടി നൽകി.
ബാങ്ക് ഓഫ് ബറോഡയുടെ സി.എസ്.ആർ. പ്രവർത്തനങ്ങളുടെ ഭാഗമായി ഐ ആം ഫോർ ആലപ്പി വഴി കഴിഞ്ഞ ദിവസം കളക്ടർ ചിൽഡ്രൽസ് ഹോമിലേക്ക് ടി.വി എത്തിച്ചു നൽകുകയായിരുന്നു.