s
ഗ്‌ളൂക്കോമീറ്റർ

ആലപ്പുഴ: ബി.പി.എൽ വിഭാഗത്തിൽപ്പെട്ട, പ്രമേഹ രോഗികളായ പ്രായമുള്ളവർക്ക് ഗ്ലൂക്കോമീറ്റർ വിതരണം ചെയ്യും. അപേക്ഷകർ സുനീതി പോർട്ടൽ (suneethi.sjd.kerala .gov.in) വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം പ്രായം തെളിയിക്കുന്നതിന് സർക്കാർ അംഗീകരിച്ച ഏതെങ്കിലും രേഖയും പ്രമേഹ രോഗിയെന്ന് സർക്കാർ /എൻ.ആർ.എച്ച്.എം. ഡോക്ടർ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ ബി.പി.എൽ റേഷൻ കാർഡിന്റെ പകർപ്പ് എന്നിവയും സമർപ്പിക്കണം. അപേക്ഷ ഫോം ജില്ലാ സാമൂഹ്യനീതി ഓഫീസിലും www.sjd.kerala എന്ന വെബ്‌സൈറ്റിലും ലഭിക്കും. അവസാന തീയതി ഒക്ടോബർ 25. ഫോൺ: 0477 - 2253870.