ചാരുംമൂട് : താമരകുളം വി.വി.ഹയർ സെക്കൻഡറി സ്കൂൾ മാനേജരായിരിന്ന പരേതനായ പാലയ്‌ക്കൽ ശങ്കരൻ നായരുടെ മകനും സ്കൂൾ മുൻ ഹെഡ്മിസ്ട്രെസ് സുനിത.ഡി.പിള്ളയുടെ ഭർത്താവും ധനലക്ഷ്മി ബാങ്ക് മുൻ മാനേജരുമായിരുന്ന എസ്. രാജീവന്റെ നിര്യാണത്തിൽ സ്കൂൾ അദ്ധ്യാപക രക്ഷാകർതൃ സമിതി അനുശോചിച്ചു . പി.ടി.എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സി.എസ്.ഹരികൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഹെഡ് മാസ്റ്റർ എ.എൻ.ശിവപ്രസാദ്, ഹയർ സെക്കൻഡറി അദ്ധ്യാപകൻ ആർ.രതീഷ് കുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് സുനിത ഉണ്ണി, മാതൃ സംഗമം കൺവീനർ അനിത കുമാരി, സഫീന ബീവി ,എച്ച് .റിഷാദ്, രാധാകൃഷ്ണൻ ശൂരനാട്, ടി .ഉണ്ണികൃഷ്ണൻ തുടങ്ങിയവർ അനുശോചിച്ചു.