ആലപ്പുഴ : നിലവിലുള്ള ലാൻഡ് ലൈൻ വരിക്കാർക്കും പുതിയ വരിക്കാർക്കുമായി ബി.എസ്.എൻ.എൽ ഒരുക്കുന്ന ഫൈബർ മേള ഇന്നും നാളെയും കളർകോട് ടെലിഫോൺ എക്‌സ്‌ചേഞ്ചിലും പുന്നപ്ര വില്ലേജ് ഓഫീസിന് സമീപത്തുള്ള ബി.എസ്.എൻ.എൽ ഫ്രാഞ്ചൈസി ഓഫീസിലും നടക്കും. നിലവിലുള്ള ലാൻഡ്‌ലൈൻ വരിക്കാർക്ക് ഫൈബറിലേക്ക് മാറുമ്പോൾ 1200 രൂപയുടെ ഓഫർ ലഭിക്കും. 599,799,999,1499 പ്ലാനുകൾക്ക് ഒരു വർഷത്തേക്ക് അഡ്വാൻസ് ബിൽ അടച്ചാൽ ഡ്യുവൽ ബാൻഡ് മോഡം സൗജന്യമായി ലഭിക്കും. ഫോൺ: 0477 2999999