മാവേലിക്കര: നിരോധിത പുകയില ഉത്പന്നങ്ങളുമായി അതിഥി തൊഴിലാളി പിടിയിൽ. കല്ലുമല ജംഗ്ഷനിൽ പഴയ മാർക്കറ്റിന് സമീപം സുഗന്ധ മുറുക്കാൻ വിൽക്കുന്ന വ്യാജേന നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിവന്ന ബിഹാർ സീതമാരി ജില്ലയിൽ മണിക്ക് ചൗക്ക് ഗ്രാമത്തിൽ .എം.ഡി.സദ്ദാമാണ് (23) പിടിയിലായത്. ഇയാൾ വിൽപ്പന സ്ഥലത്തിനു സമീപം കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു വച്ചിരുന്ന 1200 പാക്കറ്റ് ഹാൻസ്, മറ്റു പുകയില ഉത്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തു. മാവേലിക്കര ഇൻസ്പെക്ടർ സി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എസ്.ഐ അലി അക്ബർ, എസ്.സി.പി.ഓ വിനോദ് കുമാർ.ആർ എന്നിവരാണ് പരിശോധന നടത്തിയത്.