മാവേലിക്കര: സാമൂഹ്യ ഐക്യദാർഡ്യ ദിനാചരണത്തിന്റെ ഭാഗമായി തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ഓലകെട്ടിയമ്പലം വാർഡിൽ ലഹരി വിരുദ്ധ മനുഷ്യചങ്ങല സംഘടിപ്പിച്ചു. സെന്റ് ജോൺസ് സ്കൂൾ ജംഗ്ഷനിൽ നടന്ന പരിപാടി എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ അദ്ധ്യക്ഷനായി. സ്വാഗതസംഘം കൺവീനർ പ്രിയ വിനോദ് സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ ആർ.അജയൻ, ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് മെമ്പർ ഗീത തോട്ടത്തിൽ, കെ.രാജേന്ദ്രൻ, ജി.ഗോപകുമാർ, ഫാ.ജിജു എന്നിവർ സംസാരിച്ചു. അദ്ധ്യാപിക ഗീത ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.