മാവേലിക്കര​ : നഗരസഭ 21ാം വാർഡിൽ കൊച്ചിക്കൽ പാലത്തിന് തെക്ക് ടി.എ കനാലിനടുത്ത് തട്ടാശ്ശേരിൽ കിഴക്ക് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ നിലം നികത്തുന്നത് കെ.എസ്.കെ.ടി.യു മാവേലിക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞ് കൊടിനാട്ടി.

വെള്ളപ്പൊക്കത്താൽ ദുരിതം അനുഭവിക്കുന്ന മേഖലയിൽ നടക്കുന്ന അനധികൃത നികത്തൽ അടിയന്തരമായി അവസാനിപ്പിച്ച് നിലം പൂർവ സ്ഥിതിയിലാക്കണമെന്ന് ഏരിയ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഉന്നത അധികാരികൾക്ക് പരാതി നൽകും.
ബുദ്ധ ജങ്ഷനിൽ നിന്ന് പ്രകടനമായെത്തിയാണ് നികത്ത് തടഞ്ഞത്. കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി ജി.രമേശ് കുമാർ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.യശോധരൻ അധ്യക്ഷനായി. ടി.വിശ്വനാഥൻ, എസ്.കെ ദേവദാസ്, കെ.അജയൻ, സുരേഷ്, വിമല കോമളൻ, കെ.മുരളീധരൻ എന്നിവർ സംസാരിച്ചു.