കുട്ടനാട് : ശ്രീനാരായണ ഗുരുദേവനെക്കുറിച്ച് കൂടുതൽ അറിയുവാനും ഗുരുധർമ്മം പ്രചരിപ്പിക്കുവാനും കുട്ടികളെ പ്രാപ്തരാക്കുന്നതിന് കുട്ടനാട് യൂണിയനിലെ 35 ശാഖകളിലായി സംഘടിപ്പിച്ച ബാലജനയോഗത്തിന്റെ പ്രവേശനോത്സവം ഗംഭീരമായി. യൂണിയൻ ചെയർമാൻ പി.വി. ബിനേഷ്, വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ, കൺവീനർ സന്തോഷ് ശാന്തി, യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റിയംഗങ്ങളായ എ.കെ. ഗോപിദാസ്, , ടി.എസ്.പ്രദീപ്കുമാർ, എം.പി.പ്രമോദ്, അഡ്വ.എസ്.അജേഷ് കുമാർ, കെ.കെ.പൊന്നപ്പൻ, പി.ബി.ദിലീപ്, പോഷകസംഘടനാ ഭാരവാഹികളായ കെ.പി.സുബീഷ്, ടി.എസ്.ഷിനുമോൻ, പി.ആർ.രതീഷ്, ലേഖ ജയപ്രകാശ്, സ്മിത മനോജ്, സജിനി മോഹനൻ, കെ.ജി. ഗോകുൽദാസ്, കമലാസനൻ ശാന്തി എന്നിവർ വിവിധ ശാഖകളിലെ പരിപാടികൾക്ക് നേതൃത്വം നൽകി