ഹരിപ്പാട് : കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എലിസബത്ത് അലക്സാണ്ടറാണ് യു.ഡി.എഫിന്റെ മത്സരാർഥി. മുൻ ഗ്രാമ പഞ്ചായത്ത് അംഗവും കർഷകമോർച്ച കാർത്തികപ്പള്ളി പഞ്ചായത്ത് പ്രസിഡന്റുമായ പി.ഉല്ലാസ് ബി.ജെ.പിയുടെയും കുരുവിള കോശി എൽ.ഡി.എഫിന്റെയും സ്ഥാനാർത്ഥിയാകും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ജിമ്മി വി.കൈപ്പള്ളിയാണ് വാർഡിൽ വിജയിച്ചത്. തുടർച്ചയായി പഞ്ചായത്ത് കമ്മിറ്റികളിൽ പങ്കെടുക്കാത്തതിനെ തുടർന്ന് ജിമ്മിയെ അയോഗ്യനാക്കിയതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. വാർഡ് രൂപീകൃതമായ ശേഷം നടന്ന നാലു തിരഞ്ഞെടുപ്പുകളിൽ രണ്ടുതവണ വീതം യു.ഡി.എഫും എൽ.ഡി.എഫും വിജയിച്ചിട്ടുണ്ട്.