
ചെന്നിത്തല: പുളിന്താനത്ത് ദീപ്തിയിൽ എം.ശിവരാമൻ നായർ (90) നിര്യാതനായി. കേന്ദ്ര ജല കമ്മീഷൻ മുൻ സൂപ്രണ്ടായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11ന് പെരിങ്ങിലിപ്പുറം കളയ്ക്കാട്ട് ശിവമംഗലം വീട്ടുവളപ്പിൽ .ഭാര്യ: പരേതയായ പി.സി.മണി. മക്കൾ; മായ സുരേഷ് (മുൻ പ്രധാന അദ്ധ്യാപിക, എസ്.കെ.വി. ഹൈസ്‌കൂൾ കുട്ടമ്പേരൂർ), ശ്രീജ.എസ്. നായർ(മഹാത്മാ ഹയർ സെക്കൻഡറി സ്‌കൂൾ,ചെന്നിത്തല). മരുമക്കൾ: പി.ആർ.സുരേഷ്,സി.വി.പ്രദീപ് കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.