ഹരിപ്പാട് : താലൂക്ക് ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ ഒരാൾ അറസ്റ്റിലായി. വെള്ളംകുളങ്ങര വാഴപ്പള്ളി വീട്ടിൽ അനു ഐസക്കിനെയാണ് (26) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ സംഘർഷത്തിൽ ആശുപത്രിയിലെ വാട്ടർ പ്യൂരിഫയർ അടക്കമുള്ള ഉപകരണങ്ങൾ നശിപ്പിച്ചിരുന്നു. ബന്ധുക്കൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.