ആലപ്പുഴ: എക്‌സൽ ഗ്ലാസ് ഫാക്ടറിയിൽ നിന്ന് മണൽ കടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി, ആർ.ഡി.ഒ എന്നിവർക്ക് പരാതി നൽകിയ മാരാരിക്കുളം തെക്ക് പഞ്ചായത്ത് അംഗം ടി.പി.ഷാജിക്ക് നേർക്ക് ബൈക്കിലെത്തിയ രണ്ടംഗ സംഘം ഭീഷണി മുഴക്കി.ഇന്നലെ രാവിലെ 11.15 ഓടെ കണിച്ചു കുളങ്ങര പൊക്ലാശേരിയിലായിരുന്നു സംഭവം.